SignIn
Kerala Kaumudi Online
Friday, 19 April 2024 11.38 AM IST

സ്‌പോർട്‌സ് സ്‌കൂളുകളിലേക്ക് സെലക്ഷൻ ട്രയൽസ് നാളെ

tra

കൊല്ലം: തിരുവനന്തപുരം ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, തൃശൂർ സ്‌പോർട്‌സ് ഡിവിഷൻ എന്നിവിടങ്ങളിലേയ്ക്കുള്ള ജില്ലയിലെ സെലക്ഷൻ ട്രയൽസ് നാളെ നടക്കും. കൊല്ലം എൽ.ബി.എസ് മുനിസിപ്പൽ സ്റ്റേഡിയം, അഞ്ചൽ സെന്റ് ജോൺസ് കോളേജ് എന്നിവിടങ്ങളിലാണ് ട്രയൽസ്. രാവിലെ 8ന് മുതൽ ട്രയൽസ് ആരംഭിക്കും. എല്ലാ ജില്ലയിലെ വിദ്യാർഥികൾക്കും പങ്കെടുക്കാം. ആറു മുതൽ 11വരെയുള്ള ക്ലാസുകളിലേക്കുള്ള വിദ്യാർഥികൾക്ക് വേണ്ടിയാണ് ട്രയൽസ്. 9,10 ക്ലാസുകളിലെ സീറ്റുകളിലേക്ക് സംസ്ഥാനതലത്തിൽ മെഡൽ നേടിയവർക്ക് മാത്രമാണ് പ്രവേശനം. അത്‌ലറ്റിക്‌സ്, ബോക്‌സിംഗ്, ജൂഡോ, ക്രിക്കറ്റ് (പെൺകുട്ടികൾ), തായ്‌ക്കോണ്ടോ (പെൺകുട്ടികൾ), വോളിബാൾ, ബാസ്‌ക്കറ്റ് ബാൾ, ഹോക്കി, റെസ്ലിംഗ് എന്നീ ഇനങ്ങളിലേക്കാണ് ട്രയൽസ് നടത്തുന്നത്. ഫുട്‌ബാളിനുള്ള സെലക്ഷൻ ഇതിനോടൊപ്പം ഉണ്ടായിരിക്കില്ല. കുട്ടികൾ ജനന സർട്ടിഫിക്കറ്റും ആധാർ കാർഡും രണ്ടു പാസ്‌പോർട്ട് സൈസ് ഫോട്ടോയും നിർബന്ധമായും കൊണ്ടുവരണം. വിശദ വിവരങ്ങൾക്ക് ഫോൺ : അത്‌ലറ്റിക്‌സ് : 9744583819, ബോക്‌സിംഗ് : 8078729176, ജൂഡോ : 9020523931, ക്രിക്കറ്റ്: 9745832762, തായ്‌ക്കോണ്ടോ : 9744934028, വോളിബാൾ : 9747620308, ബാസ്‌ക്കറ്റ്‌ബാൾ : 9562374762, ഹോക്കി: 9747578311, റെസ്ലിംഗ് : 9847324168.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.