കൊല്ലം : രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൽ ന്യൂനപക്ഷ പദം ഒഴിവാക്കിയതിന് പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. മുസ്ലിം ന്യൂന പക്ഷ വിദ്യാഭ്യാസ ആനുകൂല്യം വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ കൊല്ലം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രത്യക്ഷ പ്രഖ്യാപനത്തിലൂടെ ന്യൂന പക്ഷ അവകാശങ്ങൾ എടുത്തുകളയുകയാണ് കേന്ദ്ര സർക്കാർ. ഹിന്ദുത്വ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് മോദി സർക്കാരിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാപ്രസിഡന്റ് കുറ്റിയിൽ നിസാം അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ, സംസ്ഥാന സെക്രട്ടറി നജുമുദീൻ അഹമ്മദ്, മെഹർഖാൻ ചേന്ദല്ലൂർ, പറമ്പിൽ സുബൈർ, ഇഞ്ചയ്ക്കൽ ബഷീർ, തഴവസത്യൻ, മക്ക വഹാബ്, റഷീദ് കുന്നത്തൂർ, ഷാജി എം.പുനലൂർ,കുറ്റിയിൽ ശ്യം , സൈനുദീൻ ആദിനാട്, സൈനുദീൻ തഴവശേരി, റഹീദ് കൊട്ടാരക്കര, മൈതീൻകുഞ്ഞ്, ഇർഷാദ് അഞ്ചൽ, ഷാഹുൽ ഹമീദ് ആയൂർ, കൊല്ലായി ബഷീർ, സലാഹുദീൻ ബായി,സനിൽ സത്താർ, വാഴപ്പള്ളി തൗഫീക്, ഷമീം, അൻസർ ബാബു, താജുദീൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |