ചാത്തന്നൂർ: ജനകീയാസൂത്രണത്തിന്റെ ഭാഗമായുള്ള വിവിധ പദ്ധതികളുടെ വ്യക്തിഗത ആനുകൂല്യ വിതരണം ഇന്ന് രാവിലെ 10.30ന് ചാത്തന്നൂർ സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടക്കും. ജില്ലാ പഞ്ചായത്ത് അഗം ശ്രീജ ഹരീഷ് ഉദ്ഘടാനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ദിജു അദ്ധ്യക്ഷനാകും. ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് അഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ എന്നിവർ പങ്കെടുക്കും. കൃഷിഭവനിൽ അപേക്ഷ നൽകി ഗുണഭോക്തവിഹിതം അടച്ച കർഷകർക്ക് ആനുകൂല്യം കൈപ്പറ്റാം.
കുറിയ ഇനം തെങ്ങിൻ തൈകൾ, ജൈവ വളം, കുറ്റി കുരുമുളക് തൈ, സിമന്റ് ചട്ടിയിൽ പച്ചക്കറി കൃഷി എന്നിവയുടെ വിതരണമുണ്ടാകും. ഗുണഭോക്ത വിഹിതം അടച്ച കർഷകർക്ക് അറിയിപ്പ് നൽകിയിട്ടുണ്ടെന്ന് കൃഷി ഓഫീസർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |