കൊട്ടാരക്കര: ശാസ്ത്രം ജന നന്മക്ക്, ശാസ്ത്രം നവ കേരളത്തിന് എന്ന സന്ദേശവുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തുന്ന കേരള പദയാത്രക്ക് കൊട്ടാരക്കരയിൽ സ്വീകരണം നല്കി. ചന്തമുക്കിൽ ചേർന്ന സ്വീകരണ സമ്മേളനത്തിൽ നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് അദ്ധ്യക്ഷനായി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ, വൈസ് പ്രസിഡന്റ് ടി.ലിസി, ജാഥ കൺവീനർ എം.ദിവാകരൻ, ജില്ല പ്രസിഡന്റ് ജി. സുനിൽകുമാർ, സെക്രട്ടറി കെ.പ്രസാദ്, സംസ്ഥാന കമ്മിറ്റി അംഗം സി.മനോജ് കുമാർ, വി.രവീന്ദ്രൻനായർ, ആർ.പ്രഭാകരൻപിള്ള, ബി രാജശേഖരൻനായർ എന്നിവർ സംസാരിച്ചു. യുവ ശാസ്ത്ര പ്രതിഭകളെ ചടങ്ങിൽ അനുമോദിച്ചു. ജില്ല അതിർത്തിയായ ഏനാത്ത് ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ, ശാസ്ത്ര രാമസാഹിത്യ പരിഷത്ത് ജില്ല പ്രസിഡന്റ് ജി.സുനിൽകുമാർ, സെക്രട്ടറി കെ. പ്രസാദ്, കുളക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഇന്ദുകുമാർ, ആർ.രാജേഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു. കവി കുരീപ്പുഴ ശ്രീകുമാർ നയിക്കുന്ന 31-ാം ദിവസത്തെ പദയാത്രയിൽ കുളക്കട പുത്തൂർ മുക്കിൽ മന്ത്രി കെ.എൻ.ബാലഗോപാൽ അണിചേർന്നു. കലയപുരം, സദാനന്ദപുരം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് വാളകത്ത് സമാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |