SignIn
Kerala Kaumudi Online
Thursday, 25 April 2024 6.58 AM IST

ജില്ലാതല തൊഴിൽ മേള ശ്രദ്ധേയം

കൊല്ലം: കുടുബശ്രീയുടെ പങ്കാളിത്തത്തോടെ കേരള നോളജ് ഇക്കോണമി മിഷൻ സംഘടിപ്പിച്ച ജില്ലാതല തൊഴിൽ മേള സ്ത്രീ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 33 കമ്പനികൾ നേരിട്ടും 27 കമ്പനികൾ ഓൺലൈനായും പങ്കെടുത്ത മേളയിൽ അവസാന വർഷ കോളജ് വിദ്യാർത്ഥികൾ ഉൾപ്പെടെ 1358 പേർ പങ്കെടുത്തു. വിവിധ തസ്തികകളിലേക്കായി നടന്ന 3343 അഭിമുഖങ്ങളിൽ പങ്കെടുത്തവരിൽ നിന്ന് 1050 ഉദ്യോഗാർത്ഥികളെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി.

നോളജ് ഇക്കോണമി മിഷൻ വികസിപ്പിച്ച ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം എന്ന പോർട്ടലിലൂടെ രജിസ്റ്റർ ചെയ്ത വനിതകൾക്ക് തൊഴിൽരംഗം ആവശ്യപ്പെടുന്ന നൈപുണ്യ പരിശീലനം നൽകിയാണ് തൊഴിൽ മേളയിൽ എത്തിച്ചത്.
ലോക വനിത ദിനമായ എട്ടിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരമാവധി സ്ത്രീകൾക്ക് ജോബ് ഓഫർ ലെറ്റർ കൈമാറുമെന്ന് കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി.എസ്.ശ്രീകല പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.