ചടയമംഗലം: ജടായുപാറയിലെ രാമക്ഷേത്രത്തിലേക്ക് 1008 പടികൾ നിർമ്മിക്കാനുള്ള ആദ്യ ശിലയുടെ സമർപ്പണ യോഗം കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ ഉദ്‌ഘാടനം ചെയ്തു. രാമായണവും മഹാഭാരതവും നൽകുന്ന സന്ദേശം മികച്ചതാണെന്നും ജടായുവിന്റെ ഐതീഹ്യം മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു. അയോദ്ധ്യ ശ്രീരാമ ജന്മ ഭൂമി ക്ഷേത്രം ട്രസ്റ്റിയും ഉഡുപ്പി പേജാവർ മഠാധിപതി വിശ്വ പ്രസന്ന തീർത്ഥ ആദ്യ ശിലാസ്ഥാപനം നടത്തി. 1000 അടി ഉയരമുള്ള ജടായു പാറയിലെ രാമക്ഷേത്രത്തിലേക്കുള്ള പടികളിൽ രാമായണ കഥ ആലേഖനം ചെയ്യും.
രാമ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ജെ.ആർ.ജയകുമാർ അദ്ധ്യക്ഷനായി. ട്രസ്റ്റ് രക്ഷാധികാരി കുമ്മനം രാജശേഖരൻ, സെക്രട്ടറി വി.കൃഷ്ണകുമാർ, പത്തനംതിട്ട ഋഷി ജ്ഞാന സാധനാലയം സംപൂജ്യ ദേവി ജ്ഞാനഭനിഷ്ഠ മാതാജി, കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ മുഖ്യ പൂജാരി ഡോ. കെ.രാമചന്ദ്രൻ അഡിഗ, ചേങ്കോട്ടുകോണം ശ്രീരാമ ദാസ ആശ്രമം ബ്രഹ്മ പാദാനന്ദ സരസ്വതി, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് സാം കെ.ഡാനിയേൽ, ചടയമംഗലം പഞ്ചായത്ത് പ്രസിഡന്റ് ജെ.വി. ബിന്ദു, ശില്പി രാജീവ് അഞ്ചൽ, ട്രസ്റ്റ് ട്രഷറർ എസ്.അശോകൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |