കൊല്ലം: കേന്ദ്ര സർക്കാർ 22.2 കോടി രൂപ അനുവദിച്ച ചാത്തന്നൂർ - പരവൂർ - പാരിപ്പള്ളി റോഡിന്റെ നിർമ്മാണം അട്ടിമറിക്കാനുള്ള എം.എൽ.എ - എം.പി അവിശുദ്ധ കൂട്ട് കെട്ടിനെതിരെ ചാത്തനൂരിൽ നിന്ന് പരവൂരിലേയ്ക്ക് ബി.ജെ.പി കൊല്ലം ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ നയിക്കുന്ന ജനകീയ പദയാത്ര ഇന്ന് വൈകുന്നേരം 3ന് നടക്കും. ചാത്തന്നൂർ ജംഗ്ഷനിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. വി.ടി.രമ പതാക കൈമാറി ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം 6 ന് പരവൂർ ജംഗ്ഷനിൽ നടക്കുന്ന സമ്മേളനം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സുധീർ ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ്.പ്രശാന്ത്, അഡ്വ.വയയ്ക്കൽ സോമൻ, ജില്ലാസെക്രട്ടറി പരവൂർ സുനിൽ, പരവൂർ മണ്ഡലം പ്രസിഡന്റ് പ്രദീപ് ജി. കുറുമണ്ടൽ, ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് ശ്യാംപ്രവീൺ എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |