ചവറ: തേവലക്കര സ്ട്രാറ്റ്ഫോർഡ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിൽ 11-ാം ക്ലാസ് പ്രവേശനത്തിനുള്ള അഭിരുചി പരീക്ഷ 22ന് രാവിലെ 10ന് സ്കൂളിൽ വച്ച് നടക്കും. കേരള, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിൽ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. പ്ലസ് വൺ സയൻസ് കോമേഴ്സ് വിഷയങ്ങളുള്ള ബാച്ചുകളിലേക്കാണ് പ്രവേശനപരീക്ഷ നടത്തുന്നത്. എൻട്രൻസ് ബാച്ചും റെഗുലർ സയൻസ് ബാച്ചുകളും സി.എ ഫൗണ്ടേഷൻ കോമേഴ്സ് ബാച്ചും നിലവിലുണ്ട്. മറ്റ് ക്ലാസുകളിലേക്കുള്ള പ്രവേശനപരീക്ഷയും ഇതോടൊപ്പം നടക്കും. 12-ാം ക്ലാസ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് നീറ്റ്, കീം തുടങ്ങിയ പരീക്ഷകൾക്കുള്ള പ്രത്യേകപരിശീലനം 22ന് ആരംഭിക്കും. ക്രാഷ് കോഴ്സിൽ ചേരുന്നവിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. വിവരങ്ങൾക്ക് : 9495124838, 9447180522 എന്ന നമ്പരിൽ ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |