SignIn
Kerala Kaumudi Online
Saturday, 05 October 2024 6.46 AM IST

ഭൂമി ഏറ്റെടുക്കൽ നടപടികൾ പുനരാരംഭിക്കും

Increase Font Size Decrease Font Size Print Page
nithin-
ഭൂമി ഏറ്റെടുക്കൽ നടപടികൾ പുനരാരംഭിക്കാനും തുടർ വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുവാനും നടപടി സ്വീകരിക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി

കൊല്ലം: ദേശീയപാത 744 കടമ്പാട്ടുകോണം ഇടമൺ ഗ്രീൻഫീൽഡ് ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട ജി.എസ്.ടി, റോയാലിറ്റി വിഷയത്തിൽ സംസ്ഥാന സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ നിറുത്തിവച്ചിരുന്ന ഭൂമി ഏറ്റെടുക്കൽ നടപടികൾ പുനരാരംഭിക്കാനും തുടർ വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനും നടപടി സ്വീകരിക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകിയതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. ന്യൂഡൽഹിയിൽ നടന്ന ചർച്ചയിലാണ് ഉറപ്പ് നൽകിയത്. ദേശീയപാത 744 കൊല്ലം റസ്റ്റ് ഹൗസ് ഇടമൺ വീതി കൂട്ടി ബലപ്പെടുത്തുക, പുനലൂർ ഇടമൺ ബൈപ്പാസിന് അനുമതി നൽകുക, വാളക്കോട് പാലം വീതി കൂട്ടുക, ഗ്രീൻഫീൽഡ് നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മന്ത്രിക്ക് നിവേദനം നൽകി. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, എൻ.കെ.പ്രേമചന്ദ്രൻ എം.പി എന്നിവരെ കൂടാതെ ദേശീയപാത അതോറിറ്റി ഒഫ് ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.