കൊല്ലം: അഞ്ചാലുംമൂട് ജംഗ്ഷനിലുള്ള ദേവകി ഓഡിറ്റോറിയത്തിന് മുൻവശം വച്ചിരുന്ന ഹോണ്ട ഡിയോ സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതി ഇരവിപുരം കുളക്കര വീട്ടിൽ മൈക്കിൽ റിച്ചിൻ ജോർജിനെ (24) അഞ്ചാലുംമൂട് പൊലീസ് പിടികൂടി. കഴിഞ്ഞമാസം 28ന് ഉച്ചയോടെ ആയിരുന്നു സംഭവം. ദേവകി ഓഡിറ്റോറിയത്തിന് സമീപം ഹോട്ടൽ നടത്തുന്നയാളുടെ ബൈക്കാണ് മോഷ്ടിച്ചത്. ഹോട്ടലിനു മുൻവശം ബൈക്ക് വച്ച് ഹോട്ടലിലേക്ക് കയറിയ ഉടമ അല്പസമയം കഴിഞ്ഞ് തിരിച്ചിറങ്ങി വന്നപ്പോൾ കാണാനില്ല. തുടർന്ന് നിരീക്ഷണ ക്യാമറകൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. പൊലീസ് തിരയുന്നുവെന്ന് മനസിലാക്കി ഒളിവിൽ പോയ പ്രതിയെ താന്നിയിൽ നിന്നാണ് പിടുകൂടിയത്. ബൈക്ക് മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ ജയിൽവാസം അനുഭവിച്ചിട്ടുള്ളയാളാണ് റിച്ചിൻ ജോർജെന്ന് പൊലീസ് പറഞ്ഞു. അഞ്ചാലുംമൂട് ഇൻസ്പെക്ടർ ജയകുമാർ, എസ്.ഐമാരായ ഗിരീഷ്, സീനിയർ സി.പി.ഒമാരായ രാജഗോപാൽ, സി.പി.ഒമാരായ ശ്രീലാൽ, മഹേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |