ക്ലാപ്പന: ഓച്ചിറ മദർ തെരേസ പാലിയേറ്റിവ് കെയറിന്റെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനാചരണം ജി. ദിവാകരൻ പിള്ള സ്മാരക മന്ദിരത്തിൽ സ്നേഹ ദീപം തെളിച്ച് കരുനാഗപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ എസ്. ലതീഷ് ഉദ്ഘാടനം ചെയ്തു. മദർ തെരേസ പാലിയേറ്റീവ് കെയർ ചെയർമാൻ പി.ബി. സത്യദേവൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി സന്തോഷ് സ്നേഹ സ്വാഗതം പറഞ്ഞു. ഡോ. നാരായണക്കുറുപ്പ്, ഡോ. മിനിമോൾ, പഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി എക്സൈസ് ഇൻസ്പെക്ടർ അബ്ദുൽ മനാഫ്, എ. അജ്മൽ, സരസ്വതി, പി. ബിന്ദു,
കെ. സുഭാഷ്, അശോക് ബാബു, സുരേഷ് നാറാണത്ത്, ലളിത ശിവരാമൻ, എ.എബ്രഹാം, എബിമോൻ, ജിജി എസ്.പിള്ള എന്നിർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |