പുനലൂർ: ആരോഗ്യമന്ത്രി വീണാ ജോർജ്ജ് രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് പുനലൂർ, അഞ്ചൽ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.എം.നസീർ ധർണ ഉദ്ഘാടനം ചെയ്തു. പുനലൂർ ബ്ലോക്ക് പ്രസിഡന്റ് സി. വിജയകുമാർ അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി അഡ്വ. സൈമൺ അലക്സ്, യു.ഡി.എഫ്. ചെയർമാൻ നെൽസൺ സെബാസ്റ്റ്യൻ, ഡി.സി.സി ജനറൽ സെക്രട്ടറി എസ്.ഇ.സഞ്ജയ്ഖാൻ എന്നിവർ സംസാരിച്ചു.
അഞ്ചൽ ബ്ലോക്ക് പ്രസിഡന്റ് തോയിത്തല മോഹനൻ സ്വാഗതവും പുനലൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് സാബു അലക്സ് നന്ദിയും പറഞ്ഞു. ടി.ബി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് ടൗൺ ചുറ്റി ആശുപത്രി ജംഗ്ഷനിൽ എത്തിയപ്പോൾ പൊലീസ് തടഞ്ഞത് പ്രവർത്തകരുമായി സംഘർഷത്തിന് ഇടയാക്കി.
ഡി.സി.സി ജനറൽ സെക്രട്ടറി അമ്മിണി രാജൻ, പി.ബി. വേണുഗോപാൽ, അടൂർ എൻ. ജയപ്രസാദ്, ബ്ലോക്ക് ഭാരവാഹികൾ, നഗരസഭ പഞ്ചായത്ത് അംഗങ്ങൾ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |