അറ്റ്ലസ് ഫാഷന്റെ 23ാമത് ഷോറൂം ചിന്നക്കടയിൽ 9ന് തുറക്കും

Thursday 07 May 2026 12:52 AM IST

കൊല്ലം: അറ്റ്ലസ് ഫാഷന്റെ 23ാമത് ഷോറൂം 9ന് രാവിലെ 10ന് ചിന്നക്കടയിൽ ചലച്ചിത്ര നടി മഹിമ നമ്പ്യാർ ഉദ്ഘാടനം ചെയ്യും. 20,000 ചതുരശ്ര അടി വിസ്തീർണമുള്ളതാണ് പുതിയ ഷോറൂം. 19 രൂപ മുതൽ 999 രൂപവരെയുള്ള ഫാഷൻ ഷോപ്പിംഗ് അനുഭവമാണ് സജ്ജമാക്കിയിട്ടുള്ളത്. ജന്റ്സ്, ലേഡീസ്, കിഡ്സ്, ഹോം ഫർണിഷിംഗ് എന്നിവയുടെ വലിയ കളക്ഷൻ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പർച്ചേസ് ചെയ്യുന്ന ആദ്യ 500 പേർക്ക് 1 രൂപയ്ക്ക് ബ്രാൻഡഡ് ടീ ഷർട്ടും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന രണ്ടുപേർക്ക് 50,000 രൂപ വീതം സമ്മാനവും നൽകും. പത്രസമ്മേളനത്തിൽ അറ്റ്ലസ് ഫാഷൻ മാനേജിംഗ് ഡയറക്ടർ വി.എ.റിയാസ്, പി.കെ.നിയാസ്, നൗഫൽ നാസർ, കിരൺ റാം, ശ്രീഷാനു എന്നിവർ പങ്കെടുത്തു.