അതിഥി അദ്ധ്യാപക നിയമനം

Saturday 23 May 2026 12:17 AM IST

കൊല്ലം: കുണ്ടറ ഐ.എച്ച്.ആർ.ഡി കോളേജ് ഒഫ് അപ്ലൈഡ് സയൻസിൽ കൊമേഴ്സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി വിഷയങ്ങളിൽ അതിഥി അദ്ധ്യാപകരുടെയും കമ്പ്യൂട്ടർ പ്രോഗ്രാമറുടെയും താത്കാലിക ഒഴിവുകളിൽ 29 ന് അഭിമുഖം നടത്തും. കൊമേഴ്സ് വിഭാഗത്തിന് രാവിലെ 10നും മറ്റ് തസ്തികകൾക്ക് 11നുമാണ് അഭിമുഖം. അദ്ധ്യാപക തസ്തികകളിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും നെറ്റും ആണ് യോഗ്യത. കമ്പ്യൂട്ടർ പ്രോഗ്രാമർക്ക് ഒന്നാം ക്ലാസ് ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഒന്നാം ക്ലാസ് പി.ജി.ഡി.സി.എ. സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി എത്തണം. ഫോൺ: 0474 2580866, 8547005066.