ഇന്ധന വിലവർദ്ധനവ് പിൻവലിക്കണം

Tuesday 26 May 2026 12:03 AM IST

കൊല്ലം: ഇന്ധന വിലവർദ്ധനവ് ഉടൻ പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ മാസം നാലാം തവണയാണ് വില വ‌ർ‌ദ്ധിപ്പിക്കുന്നത്. വാണിജ്യ ഗ്യാസ് വിലവർദ്ധനവുമൂലം ഹോട്ടൽ വ്യവസായവും പ്രതിസന്ധിയിലാണ്. യോഗം ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ.രാജശേഖരൻ പിള്ള അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ചിരട്ടക്കോണം സുരേഷ്, കല്ലട ഫ്രാൻസിസ്, ജില്ലാ ഭാരവാഹികളായ കരിക്കോട് ജമീർലാൽ, നെടുവത്തൂർ ചന്ദ്രശേഖരൻ, പ്രവീൺ കുമാർ, ഷിബു കുണ്ടറ, ചന്ദനത്തോപ്പ് അനിൽകുമാർ, പ്രജാത, നാരായണൻ കുട്ടി, റെയ്ച്ചൽ തോമസ് എന്നിവർ സംസാരിച്ചു.