പരിസ്ഥിതി സന്ദേശ യാത്ര
Wednesday 27 May 2026 12:03 AM IST
കൊല്ലം: ലോകപരിസ്ഥിതി ദിനമായ ജൂൺ 5ന് യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി പരിസ്ഥിതി സന്ദേശയാത്ര നടത്തുന്നു. പരശുറാം എക്സ്പ്രസിൽ പ്രവർത്തകർ ലഘുലേഖകളും ഗാനങ്ങളും മറ്റു കലാവിഷ്കാരങ്ങളുമായി സഞ്ചരിക്കും. ജൂണ്‍ 4ന് വൈകിട്ട് കാസർകോട് ഉദ്ഘാടന സമ്മേളനം. 5ന് രാവിലെ കാസർകോട് നിന്ന് ആരംഭിക്കുന്ന യാത്ര വൈകിട്ട് തിരുവനന്തപുരത്ത് പൊതുയോഗത്തോടെ സമാപിക്കും. കവിയും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റുമായ ആലംകോട് ലീലാകൃഷ്ണൻ ജാഥാക്യാപ്ടനും യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ഒ.കെ.മുരളീകൃഷ്ണൻ വൈസ് ക്യാപ്ടനുമായിരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ടി.കെ.വിനോദൻ, സെക്രട്ടറി രാജുകൃഷ്ണൻ എന്നിവർ അറിയിച്ചു.