താത്കാലിക ഒഴിവ്
Wednesday 27 May 2026 12:07 AM IST
കൊല്ലം: കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക്ക് കോളേജിൽ ലക്ചറർ ഇൻ ഇംഗ്ലീഷ്, ലക്ചറർ ഇൻ കെമിസ്ട്രി, ലക്ചറർ ഇൻ ഫിസിക്സ് തസ്തികകളിൽ താത്കാലിക ഒഴിവ്. യോഗ്യത: ലക്ചറർ തസ്തികയിലേക്ക് അതാത് വിഷയത്തിൽ മാസ്റ്റർ ഡിഗ്രിക്ക് 55 ശതമാനം മാർക്ക് ലഭിച്ചിരിക്കണം. നെറ്റും അഭികാമ്യം. ജൂൺ 3ന് രാവിലെ 10.30-ന് അഭിമുഖം നടക്കും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി പ്രസ്തുത ദിവസം പ്രിൻസിപ്പലിന് മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9447488348, 8547005083 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.