കരിയർ ഗൈഡൻസ് ക്ലാസ്
Wednesday 27 May 2026 12:15 AM IST
കൊല്ലം: എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയനിൽ ജ്യോതിഷ്‌കുമാർ കോട്ടയം നയിക്കുന്ന കരിയർ ഗൈഡൻസ് ക്ലാസ് 31ന് ഉച്ചയ്ക്ക് 2.30ന് യൂണി യൻ കോൺഫറൻസ് ഹാളിൽ നടക്കും. യൂണിയൻ പ്രസിഡന്റ് ഡോ. ജി.ജയദേവൻ ഉദ്ഘാടനം ചെയ്യും. പ്രവേശനം സൗജന്യം. ഏത് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കൊപ്പം പങ്കെടുക്കാം. ആധുനിക കാലഘട്ടത്തിലുള്ള വ്യത്യസ്ഥമായ തൊഴിൽ സാദ്ധ്യതകൾ, കോഴ്‌സുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ പരിചയപ്പെടുത്തും. പ്ലസ് ടു മുതലുള്ള കോഴ്‌സുകൾക്ക് ലഭ്യമാകുന്ന സ്കോളർഷിപ്പ്, ആവശ്യമായ സ്‌കിൽ, പരീക്ഷയെ നേരിടേണ്ട വിധം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.