ജില്ലയിൽ പ്ലസ് ടു വിജയം 78.79 %

Wednesday 27 May 2026 12:25 AM IST

ജില്ലയിൽ നാലുപേർക്ക്

1200/1200

കൊല്ലം: ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ വിജയശതമാനം കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്നു. 78.79 % ആണ് വിജയശതമാനം. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവരുടെ എണ്ണവും കഴി‌ഞ്ഞവർഷത്തെ 2504ൽ നിന്ന് ഇത്തവണ 2506 ആയി. നാല് വിദ്യാർത്ഥികൾ 1200ൽ 1200 മാക്കും നേടി ജില്ലയുടെ അഭിമാനമായി.

ജില്ലയിൽ 133 സ്കൂളുകളിലായി 25362 വിദ്യാർത്ഥികളാണ് ആകെ രജിസ്റ്റർ ചെയ്തത്. ഇതിൽ പരീക്ഷ എഴുതിയ 25137 വിദ്യാർത്ഥികളിൽ 19805 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടി.

വർഷം, വിജയശതമാനം, ഫുൾ എ പ്ലസ്

2026, 78.79 %, 2506

2025, 77.82 %, 2504

2024, 78.10 %, 3353

2023, 83.91 %, 2957

2022, 85.68 %, 2259

2021, 88.83 %, 3786

ഓപ്പൺ സ്കൂളിൽ വിജയം 47 %

ജില്ലയിൽ ഓപ്പൺ സ്കൂൾ പ്ലസ് ടു വിഭാഗത്തിൽ 47 ആണ് വിജയശതമാനം. ആകെ 710 വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തത്. പരീക്ഷ എഴുതിയ 683 വിദ്യാർത്ഥികളിൽ 321 പേരാണ് ഉപരിപഠനത്തിന് അർഹത നേടിയത്. 11 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.

വർഷം, വിജയശതമാനം, ഫുൾ എ പ്ലസ് 2026, 47%, 11

2025-45.19%, 7

2024- 47%, 10

2023- 53.60 %, 8

2022- 49.38 %, 7

2021- 58.52 %, 8

വി.എച്ച്.എസ്.ഇയിൽ 77.76%

കൊല്ലം: വി.എച്ച്.എസ്.ഇയിൽ ജില്ലയിൽ 77.76% പേർ വിജയിച്ചു. ആകെ പരീക്ഷ എഴുതിയ 3454 വിദ്യാർത്ഥികളിൽ 2686 പേർ ഉപരിപഠനത്തിന് അർഹത നേടി.

വർഷം, വിജയശതമാനം

2025- 77.76 %

2024- 74.96 %

2023- 82.54 %

2022- 87.77 %

2021- 86.6 %