അങ്കണവാടി പ്രവേശനോത്സവം
Saturday 30 May 2026 12:42 AM IST
കൊല്ലം: അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും കുട്ടികൾക്കായി ശിശുവികസന വകുപ്പ് തയ്യാറാക്കിയ ‘കുഞ്ഞൂസ്' കാർഡ് വിതരണവും ഇന്ന് രാവിലെ 10.30ന് മന്ത്രി ബിന്ദു കൃഷ്ണ സി.കേശവന്‍ സ്മാരക ടൗൺ ഹാളിൽ നിർവഹിക്കും. മേയർ എ.കെ.ഹഫീസ് അദ്ധ്യക്ഷനാകും. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തും. വിഷ്ണു മോഹൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ.ലതാദേവി, ഡെപ്യൂട്ടി മേയർ കരുമാലിൽ ഉദയാ സുകുമാരൻ, കളക്ടർ ആനി ജൂല തോമസ്, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ വി.വിഘ്നേശ്വരി തുടങ്ങിയവർ പങ്കെടുക്കും.