ബസും സ്കൂട്ടറുകളും കൂട്ടിയിടിച്ചു

Saturday 30 May 2026 12:43 AM IST

കൊല്ലം: ബസും സ്‌കൂട്ടറുകളും കൂട്ടിയിടിച്ച് അപകടം, സ്‌കൂട്ടർ യാത്രികരായ മൂന്നുപേർക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരതരമാണ്. ഇന്നലെ രാവിലെ പതിനൊന്നിന് കാവനാടായിരുന്നു അപകടം. ചവറ - ഇള്ളമ്പള്ളൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസും രണ്ട് ഇരുചക്ര വാഹനങ്ങളും തമ്മിലാണ് കൂട്ടിയിടിച്ചത്. കൊല്ലത്ത് നിന്ന് ചവറയിലേക്ക് പോയ സ്വകാര്യം ബസും രാമൻകുളങ്ങരയിൽ നിന്ന് കാവനാട് ഭാഗത്തേക്ക് വന്ന സ്കൂട്ടറും കാവനാട്ട് നിന്ന് സംഗീത ജംഗ്ഷനിലെ എൽ.ഐ.സി ഓഫീസിലേക്ക് വന്ന മദ്ധ്യവയസ്കൻ സഞ്ചരിച്ച സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. കാവനാട് ഭാഗത്തേത്തക്ക് പോയ സ്‌കൂട്ടറിൽ സ‌ഞ്ചരിച്ച ദമ്പതികളിൽ യുവതിക്കാണ് ഗുരുതരമായി പരിക്കേറ്റത്.