വി​ദ്യാർത്ഥി​കൾക്ക് കൈത്താത്തങ്ങ്

Wednesday 03 June 2026 12:40 AM IST

ചവറ: വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി ചവറ ബ്ലോക്ക് പഞ്ചായത്ത് അംഗം ജോയ് മോൻ അരിനല്ലുരിന്റെ നേതൃത്വത്തിൽ സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. പ്രദേശത്തെ നാല് സ്കൂളുകളിലെ 500 ഓളം വിദ്യാർത്ഥികൾക്ക് ബുക്ക്, പേന, പെൻസിൽ, ബോക്സ്, ബാഗ് എന്നി​വയാണ് വിതരണം ചെയ്തത്. സ്കൂൾ പ്രവേശനോത്സവത്തിൽ ജോയ് മോൻ അരിനല്ലൂർ പഠനോപകരണങ്ങൾ കൈമാറി. വിദ്യാഭ്യാസം സമൂഹത്തിന്റെ പുരോഗതിയുടെ അടിത്തറയാണെന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഒരു കുട്ടിക്കും പഠനം മുടങ്ങാൻ പാടില്ലെന്നും.വിദ്യാർത്ഥികളുടെ മുന്നേറ്റത്തിന് ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്നും ജോയ് മോൻ പറഞ്ഞു.