യു.ഡി.എഫ് മദ്യനയം വ്യക്തമാക്കണം
കൊല്ലം: യു.ഡി.എഫ് സർക്കാരിന്റെ മദ്യനയം വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കൊല്ലം പബ്ലിക് ലൈബ്രറി സാവിത്രി ഹാളിൽ നടന്ന ജനതാദൾ (യുണൈറ്റഡ്) സംസ്ഥാന പ്രസിഡന്റ് സുധീർജി കൊല്ലാറ പറഞ്ഞു. ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ബാഹുലേയൻ വിനോദ് അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കളിപ്പാംകുളം വിജയൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ബാബു കേശവ് സംസാരിച്ചു. ഭാരവാഹികൾ: ബാഹുലേയൻ വിനോദ് (പ്രസിഡന്റ്), മണികണ്ഠൻ, ജോസ് ഓട്ടുമല, ഷിബു ദിവാകരൻ (വൈസ് പ്രസിഡന്റ്), അഡ്വ. സാബു സദാനന്ദൻ (ജനറൽ സെക്രട്ടറി), മോഹനചന്ദ്രൻ, ദിലീപ്കുമാർ കരിക്കോട്, ശ്യാംകുമാർ ആശ്രാമം (സെക്രട്ടറി), റൂബി റസാഖ് അഞ്ചാലുംമൂട് (ട്രഷറർ) ഷാനവാസ് ഓച്ചിറ, സുരേഷ്. ആർ മുഖത്തല, ജോൺസൺ നെടുമ്പന, സജീവ് അഞ്ചാലുംമൂട്, ഷെഹീന മുഹമ്മദ്, ഷീജ പ്രസാദ്, സുനിൽ പാരിപ്പള്ളി, കുമാർ കടയ്ക്കൽ, ഗോപാലകൃഷ്ണൻ പെരുമ്പുഴ (എക്സിക്യുട്ടീവ് കമ്മിറ്റി അംഗംങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.