നാഷണൽ ലോക് അദാലത്ത് 13ന്
കൊല്ലം: കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിട്ടിയുടെയും ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയുടെയും ആഭിമുഖ്യത്തിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളുമായി ചേർന്ന് നടത്തുന്ന ഈ വർഷത്തെ രണ്ടാം ഘട്ട നാഷണൽ ലോക് അദാലത്ത് 13 ന് നടക്കും. ജില്ലാ കോടതി, എം.എ.സി.ടി, സബ് കോടതി, മുൻസിഫ് കോടതി എന്നിവിടങ്ങളിൽ നിലവിലുള്ള കേസുകളും കോടതിയിൽ എത്താത്ത തർക്കങ്ങളും പരാതികളും അദാലത്തിൽ പരിഗണിക്കാൻ കൊല്ലം ജില്ലാ നിയമ സേവന അതോറിട്ടിയെയും ബന്ധപ്പെട്ട താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളെയും സമീപിക്കാം. മോട്ടോർ ആക്സിഡന്റ് കേസുകൾ, സിവിൽ കേസുകൾ, ഇലക്ട്രിസിറ്റി ആക്ടുമായി ബന്ധപ്പെട്ട വിഷയങ്ങൾ, പൊന്നും വില നഷ്ട പരിഹാര കേസുകൾ, കടുംബ തർക്കങ്ങൾ (ഡിവോഴ്സ് ഒഴികെ), ചെക്ക് കേസുകൾ, ബാങ്കുകൾ ഉൾപ്പെടെയുള്ള വിവിധ കേസുകൾ അദാലത്തിൽ പരിഗണിക്കും. വിശദ വിവരങ്ങൾക്ക് കൊല്ലം ജില്ലാ നിയമ സേവന അതോറിട്ടി ഓഫീസുമായോ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളുമായോ ബന്ധപ്പെടണം. ജില്ലാ നിയമ സേവന അതോറിട്ടിയുടെ കീഴിലുള്ള താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളിലാണ് ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നത്.