അഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്തിലെ കേളൻകാവ് എൽ.പി സ്കൂൾ ഡൈനിംഗ് ഹാളിന്റെ ഉദ്ഘാടനം പി.എസ്. സൂപാൽ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. അജയൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ചിന്നു വിനോദ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. അജിത്, ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ രാജി. വി, വാർഡ് മെമ്പർ ഡോൺ വി. രാജ്, പഞ്ചായത്ത് സെക്രട്ടറി എ. നൗഷാദ്, നൂർജഹാൻ തുടങ്ങിയവർ സംസാരിച്ചു. എൻ.ജി.എൻ.ആർ.ഇ.ജി.എയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ മുടക്കിയാണ് കുട്ടികൾക്ക് സുരക്ഷിതമായി ഇരുന്ന് ഭക്ഷണം കഴിക്കാനുളള ഡൈനിംഗ് ഹാൾ നിർമിച്ചതെന്ന് പ്രസിഡന്റ് റ്റി. അജയൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |