കൊല്ലം: യുവജനങ്ങൾക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെയുള്ള കെ-ഡിസ്കിന്റെ കേരള നോളജ് ഇക്കണോമി മിഷൻ തൊഴിൽ മേള 19ന് ചവറ ഐ. ഐ. ഐ. സി യിൽ നടക്കും. പരിപാടിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായി എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു. ജില്ലാ വികസന കമ്മിഷണറാണ് സെക്രട്ടറി. ജില്ലാ പ്ലാനിംഗ് ഓഫീസർ കൺവീനറും.
നോളജ് എക്കണോമി മിഷൻ ജില്ലാ ഓഫീസർ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡനേറ്റർ, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ, ജില്ലാ ലേബർ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ, പട്ടികജാതി വികസന ഓഫീസർ, ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർ, അസാപ് ജില്ലാ പ്രോഗ്രാം മാനേജർ, നെഹ്റു യുവകേന്ദ്ര ജില്ലാ കോർഡിനേറ്റർ, കൊല്ലം കിൻഫ്ര പ്രൊജക്റ്റ് മാനേജർ, ചന്ദനത്തോപ്പ് കേരള ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഡിസൈൻ പ്രിൻസിപ്പൽ എന്നിവർ അംഗങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |