SignIn
Kerala Kaumudi Online
Thursday, 19 September 2024 3.46 AM IST

ആരോഗ്യമേഖലയിൽ കേരളം മാതൃക: സ്പീക്കർ

Increase Font Size Decrease Font Size Print Page
1-
ജില്ലാ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് സജ്ജീകരിച്ച പുസ്തകക്കൂട് ഗ്രന്ഥശാലയുടെ ഉദ്‌ഘാടനം സ്പീക്കർ എം.ബി. രാജേഷ് നിർവഹിക്കുന്നു

കൊല്ലം: ആരോഗ്യമേഖലയിൽ കേരളം മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നതെന്നും ദേശീയ ശരാശരിയേക്കാൾ കൂടുതൽ തുകയാണ് അതിനായി ചെലവഴിക്കുന്നതെന്നും സ്‌പീക്കർ എം.ബി. രാജേഷ് പറഞ്ഞു. ജില്ലാ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് സജ്ജീകരിച്ച പുസ്തകക്കൂട് ഗ്രന്ഥശാലയുടെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ അദ്ധ്യക്ഷത വഹിച്ചു. എം. മുകേഷ് എം.എൽ.എ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ ഡോ.പി.കെ. ഗോപൻ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വസന്തദാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സുമലാൽ, ക്ഷേമകാര്യ സ്​റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. അനിൽ എസ്. കല്ലേലിഭാഗം, അംഗങ്ങളായ അഡ്വ. സി.പി. സുധീഷ്‌കുമാർ, അനന്തുപിള്ള, പ്രിജി ശശിധരൻ, ബി. ജയന്തി, ശ്രീജാ ഹരീഷ്, ആശാദേവി, എസ്. സോമൻ, സെക്രട്ടറി കെ. പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.