കൊല്ലം: വ്യവസായ സംരംഭകരുടെ സംശയ, പ്രശ്ന പരിഹാരം ലക്ഷ്യമാക്കി ജില്ലാ വ്യവസായ കേന്ദ്രം എം.എസ്.എം.ഇ ക്ലിനിക്കുകൾ രൂപീകരിക്കുന്നു. ഇതിനായുളള പാനലിലേക്ക് ബാങ്കിംഗ്, ജി.എസ്.ടി, അനുമതികളും ലൈസൻസുകളും, ടെക്നോളജി, മാർക്കറ്റിംഗ്, നിയമം, എക്സ്പോർട്ട്, ഡി.പി.ആർ തയ്യാറാക്കൽ എന്നീ മേഖലകളിൽ വൈദഗ്ദ്ധ്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സിറ്റിംഗ് ഫീസ് നൽകും. അതത് മേഖലകളിലെ വിദഗ്ദ്ധർക്കും വിരമിച്ചവർക്കും അവസരമുണ്ട്. വിശദ ബയോഡേറ്റയ്ക്കൊപ്പം അപേക്ഷ ഏഴിനകം ആശ്രാമത്തുള്ള ജില്ലാ വ്യവസായ കേന്ദ്രത്തിലോ dickollam@gmail.com വെബ്സൈറ്റിലോ സമർപ്പിക്കണമെന്ന് മാനേജർ കെ. എസ്. ശിവകുമാർ അറിയിച്ചു. ഫോൺ : 9446300548.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |