ചാത്തന്നൂർ: എ.ഐ.വൈ.എഫ് 63-ാം വാർഷിക സ്ഥാപക ദിനത്തോടനുബന്ധിച്ച് പാരിപ്പള്ളി മെഡി. ആശുപത്രിയിൽ രക്തദാനം നത്തി. ചാത്തന്നൂർ ആനന്ദതീരത്തിലെ അന്തേവാസികൾക്ക് പ്രഭാത ഭക്ഷണം നൽകി. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.സദാനന്ദൻ പിള്ള ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നോബൽ ബാബു, ജി.എസ്. ശ്രീരശ്മി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബിജിൻ മരക്കുളം, എച്ച്. ഷാജി ദാസ്, മണ്ഡലം സഹ ഭാരവാഹികളായ എസ്.കെ. ചന്ദ്രകുമാർ, ബിനു പാരിപ്പള്ളി, സുനിൽ പൂയപ്പള്ളി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |