SignIn
Kerala Kaumudi Online
Thursday, 19 September 2024 3.57 AM IST

പ്ളസ് വൺ ലൈബ്രറി സങ്കല്പം, ഫീസ് യാഥാർത്ഥ്യം!

Increase Font Size Decrease Font Size Print Page
plus

കൊല്ലം: പേരി​നുപോലും ലൈബ്രറി​യി​ല്ലാത്ത ഹയർസെക്കൻഡറി​ സ്കൂളുകളി​ലും പ്രസ് വൺ​ പ്രവേശനത്തി​ന് ലൈബ്രറി​ ഫീസ് !. ലൈബ്രറി ഉണ്ടായിട്ടും യോഗ്യതയുള്ള ലൈബ്രേറിയൻമാരില്ലാത്ത സ്കൂളുകളും ഫീസ് വാങ്ങുന്നുണ്ട്.

25 രൂപയാണ് ലൈബ്രറി ഫീസ്. ലൈബ്രേറിയന് ചുമതലയുള്ള മാഗസിൻ ഫീസിനത്തിലും 25 രൂപ നൽകണമെന്നാണ് ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള നിബന്ധന. പ്രവർത്തനസജ്ജവും
കാര്യക്ഷമവുമായ ലൈബ്രറിയുള്ള പൊതുവിദ്യാലയങ്ങളുടെ എണ്ണം നാമമാത്രമാണ്. ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പമുള്ള പ്രോജക്ട്, അസസ്‌മെന്റ് എന്നിവയ്‌ക്കെല്ലാം ലൈബ്രറി ആവശ്യമാണെങ്കിലും പലേടത്തും ലൈബ്രറിയോ അനുബന്ധ സേവനങ്ങളോ നിലവിലില്ല. ലൈബ്രറിയുള്ള സ്കൂളുകളിൽ അദ്ധ്യാപകർക്കാണ് ചുമതല നൽകിയിരിക്കുന്നത്. അവർക്കാകട്ടെ പൂർണനിലയിൽ വിദ്യാർത്ഥികൾക്ക് ലൈബ്രറി സേവനം നൽകാനും കഴിയുന്നില്ല.

2015ൽ ഹയർസെക്കൻഡറിയിൽ ലൈബ്രേറിയൻ തസ്തിക സൃഷ്ടിച്ച് സർക്കാർ ഉത്തരവിറക്കിയെങ്കിലും യാഥാർത്ഥ്യമായില്ല. കേരളത്തിലെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ സ്‌കൂളുകൾ എന്നിവിടങ്ങളിൽ ലൈബ്രേറിയൻ തസ്തികയിൽ ജീവനക്കാരുണ്ട്. എയ്ഡഡ് സ്‌കൂളുകളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ക്ലാർക്ക്, ഫുൾ ടൈം മീനിയൽ, ലൈബ്രേറിയൻ തസ്തികകളിൽ നിയമനം നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറായിട്ടില്ല. നിലവിൽ യു.പി വിഭാഗത്തിലെ കുട്ടികൾക്ക് പാഠ്യപദ്ധതിയുടെ ഭാഗമായി ലൈബ്രറി പിരീഡ് നൽകിയിട്ടുണ്ടെങ്കിലും ഹയർസെക്കൻഡറിയിൽ ഇല്ല.

പ്ലസ് വൺ ഫീസിനങ്ങൾ

(എസ്.സി, എസ്.ടി, ഒ.ഇ.സി ഒഴികെ)

 അഡ്മിഷൻ  ലൈബ്രറി  മാഗസിൻ  കലണ്ടർ  വൈദ്യപരിശോധന  ഓഡിയോ  വിഷ്വൽ  സ്പോർട്സ് ആൻഡ് ഗയിംസ്  സ്റ്റേഷനറി  അസോസിയേഷൻ  യൂത്ത് ഫെസ്റ്റിവൽ  ലബോറട്ടറി  കമ്പ്യൂട്ടർ ലാബ്

ലഭ്യമാകാത്ത സേവനങ്ങൾ

 ലൈബ്രറി  മാഗസിൻ  കലണ്ടർ

പ്രോജക്ട്, അസസ്‌മെന്റ് എന്നിവ തയ്യാറാക്കാനുള്ള റഫറൻസിന് പ്രാദേശിക ഗ്രന്ഥശാലകളും പൂർവ വിദ്യാർത്ഥികളുമാണ് ഏക ആശ്രയം. സ്‌കൂൾ ലൈബ്രറികൾ പ്രവർത്തിച്ചാൽ ബുദ്ധിമുട്ടുകൾ ഒഴിവാകും.

പ്ലസ് ടു വിദ്യാർത്ഥികൾ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.