കൊല്ലം: പുനലൂർ മുതൽ ചെങ്കോട്ട വരെയുളള റെയിൽപാതയുടെ വൈദ്യുതീകരണ ജോലികൾ വേഗതയിൽ പുരോഗമിക്കുന്നു. ഫൗണ്ടേഷൻ സ്ഥാപിക്കുന്ന ജോലികളാണ് പൂർത്തിയായി വരുന്നത്. ആകെയുളള 49 കിലോമീറ്റർ പാതയിൽ 27 കിലോമീറ്ററിൽ ഫൗണ്ടേഷൻ സ്ഥാപിക്കുന്ന ജോലികൾ ഈ ആഴ്ചയോടെ പൂർത്തിയാകും. ഫൗണ്ടേഷൻ ഉറപ്പിച്ചു കഴിഞ്ഞാൽ പോസ്റ്റുകൾ സ്ഥാപിച്ച് ലൈൻ വലിക്കണം. ഇതിനായുളള പോസ്റ്റുകൾ അടുത്ത ആഴ്ച എത്തും. അടുത്ത മാസം ആദ്യം പോസ്റ്റുകൾ സ്ഥാപിച്ചു തുടങ്ങും.
ചെങ്കോട്ട - ഭഗവതിപുരം 6, ഭഗവതിപുരം- ആര്യങ്കാവ് 13 , ആര്യങ്കാവ്- ന്യൂ ആര്യങ്കാവ് 4, ന്യൂ ആര്യങ്കാവ്- തെൻമല 9, തെൻമല - ഇടമൺ 13 , ഇടമൺ - പുനലൂർ 8 കിലോമീറ്റർ ദൂരത്തിൽ ഫൗണ്ടേഷൻ ജോലികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്.
കൂടുതൽ വനപ്രദേശങ്ങളിലുടെ കടന്നു പോകുന്ന പാതയിൽ 13 ടണലുകളും പാലങ്ങളുമുള്ളതിനാൽ വൈദ്യുതീകരണ ജോലികൾ കൂടുതൽ ദുഷ്കരമായിരിക്കും. ഇതിന്റെ ഭാഗമായി പുനലൂരിൽ നിർമ്മിക്കുന്ന സബ് സ്റ്റേഷൻ ജോലികളും പൂർത്തിയായി വരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |