കൊല്ലം: ബസിൽ മോഷണം നടത്തി രക്ഷപ്പെടാൻ ശ്രമിച്ച തമിഴ് യുവതിയെ നാട്ടുകാരും യാത്രക്കാരും ചേർന്ന് തടഞ്ഞുവച്ച് പൊലീസിന് കൈമാറി. തമിഴ്നാട് സ്വദേശിനിയായ ചന്ദനമാരിയാണ് (32) മാല മോഷ്ടിച്ചത്. ഇന്നലെ രാവിലെ കൊട്ടിയം ഭാഗത്തേക്കുള്ള ബസിലെ യാത്രക്കാരിയുടെ മാല പൊട്ടിച്ചെടുക്കുന്നത് മറ്റൊരു യാത്രക്കാരി കാണാൻ ഇടയായി. മോഷണവിവരം മാലയുടെ ഉടമയെ അറിയിക്കുന്നതിനിടെ ഇത്തിക്കര ഭാഗത്തെത്തിയപ്പോൾ യുവതി ഇറങ്ങി ഓടാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് മറ്റു യാത്രക്കാരും നാട്ടുകാരും ചേർന്ന് ചന്ദനമാരിയെ തടഞ്ഞുവച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. ചാത്തന്നൂർ എസ്.ഐ ആശ വി. രേഖയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ യുവതിയിൽ നിന്ന് മാല കണ്ടെത്തി. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |