കൊല്ലം: കണ്ണെത്താ ദൂരത്തോളം കത്തുന്ന സൂര്യനെ നോക്കി ചിരിച്ചുനിൽക്കുകയാണ് സൂര്യകാന്തി പൂക്കൾ. സുന്ദരപാണ്ഡ്യപുരത്തെ സുന്ദര കാഴ്ചകൾ ഇപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാണ്.
കുടുംബവുമായും സുഹൃത്തുക്കളുമായും ഉല്ലാസ യാത്രയ്ക്കെത്തുന്നവരുടെ തിരക്കാണിപ്പോൾ ഇവിടങ്ങളിലാകെ. പൂക്കൾക്കിടയിൽ നിന്ന് സെൽഫിയെടുക്കാനാണ് സന്ദർശകർ മത്സരിക്കുന്നത്.
കൊല്ലം, പുനലൂർ, കൊട്ടാരക്കര രജിസ്ട്രേഷൻ വാഹനങ്ങളാണ് കൂടുതലായെത്തുന്നത്. കൊല്ലത്തുകാർക്ക് ഒറ്റ ദിവസം കൊണ്ട് സൂര്യകാന്തിപ്പാടം സന്ദർശിച്ച് തിരികെ വരാമെന്ന പ്രത്യേകതയുമുണ്ട്.
പുനലൂർ, ചെങ്കോട്ട വഴി തെങ്കാശിയിലെത്തിയാൽ മഞ്ഞയണിഞ്ഞ പാടങ്ങൾ ദൃശ്യമായിത്തുടങ്ങും. ബസ് സ്റ്റേഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഒൻപത് കിലോമീറ്റർ പിന്നിട്ടാൽ അതിസുന്ദര ഗ്രാമമായ സുന്ദരപാണ്ഡ്യപുരത്തെത്താം. വീശിയടിക്കുന്ന കാറ്റിൽ ഇളകിയാടുന്ന പൂക്കൾ മനോഹര കാഴ്ചയാണ് സമ്മാനിക്കുന്നത്. സാംബവർ വടകരയിലാണ് സൂര്യകാന്തി പാടങ്ങൾ കൂടുതലായുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |