കൊട്ടിയം: ഇരവിപുരം സർവീസ് സഹകരണ ബാങ്ക് കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സഹകരണ ഓണം വിപണിക്ക് തുടക്കമായി. ബാങ്ക് പ്രസിഡന്റ് വാളത്തുംഗൽ രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ ജി.ആർ.കൃഷ്ണകുമാർ, എ.കമറുദീൻ, എസ്.കണ്ണൻ, ജിജാഭായ്, വി.പി.മോഹൻ കുമാർ, കെ.ബാബു, സി.കിഷോർ കുമാർ, ബാങ്ക് സെക്രട്ടറി ഐ.റാണി ചന്ദ, ഓഡിറ്റർ ദീപു ഭാസ്കർ എന്നിവർ പങ്കെടുത്തു. അരിയും പഞ്ചസാരയും വെളിച്ചെണ്ണയുമടക്കം പതിനാല് നിത്യോപയോഗ വസ്തുക്കളാണ് വിപണിവിലയേക്കാൾ കുറഞ്ഞ നിരക്കിൽ ഓണം വിപണിയിൽ വിതരണം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |