കൊല്ലം : തിരുനെൽവേലി ഗാന്ധിദാം തിരുനെൽവേലി ഹംസഫർ എക്സ്പ്രസിന് (ട്രെയിൻ നമ്പർ 20923/20924) കൊല്ലത്ത് സ്റ്റോപ്പ് അനുവദിക്കുമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി അറിയിച്ചു. കൊല്ലത്ത് നിന്ന് നിരവധി യാത്രക്കാരാണ് ഈ തീവണ്ടിയെ ആശ്രയിക്കുന്നത്. കൊല്ലത്ത് സ്റ്റോപ്പ് ഇല്ലാത്തതിനാൽ യാത്രക്കാർ വളരെയേറെ ബുദ്ധിമുട്ടിലാണ്. ജില്ലാ കേന്ദ്രങ്ങളിൽ പോലും സ്റ്റോപ്പില്ലാതെ അതിവേഗ തീവണ്ടിയായിട്ടാണ് ഹംസഫർ എക്സപ്രസ്സ് ഓടികൊണ്ടിരിക്കുന്നത്. കൊല്ലത്തിന് സ്റ്റോപ്പ് അനുവദിക്കണമെന്ന എം.പി യുടെ ആവശ്യം ദക്ഷിണ റയിൽവേ പരിശോധിച്ചിട്ടുണ്ടെന്നും സ്റ്റോപ്പ് അനുവദിക്കാൻ റയിൽവേ ബോർഡിന് ശുപാർശ ചെയ്തിട്ടുണ്ടെന്നും ദക്ഷിണ റയിൽവേ ജനറൽ മാനേജർ ബി.ജെ. മല്യയ എം.പിയെ രേഖാമൂലം അറിയിച്ചു. റെയിൽവേ ബോർഡിന്റെ ഉത്തരവ് വരുന്ന മുറയ്ക്ക് സ്റ്റോപ്പ് പ്രാബല്യത്തിൽ വരുമെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |