കൊല്ലം: ചന്ദനത്തോപ്പ് സർക്കാർ ഐ.ടി.ഐയിൽ ഓട്ടോമൊബൈൽ ടെക്നോളജി അഡ്വാൻസ് മൊഡ്യൂൾ, ലിഫ്ട് ആൻഡ് എസ്കലേറ്റർ മെക്കാനിക് എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു. ഓട്ടോമൊബൈൽ ടെക്നോളജി: യോഗ്യത ഓട്ടോമൊബൈൽ എൻജിനിയറിംഗ് ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ. ലിഫ്ട് ആൻഡ് എസ്കലേറ്റർ മെക്കാനിക്: യോഗ്യത ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗിൽ ബി.ടെക്ക് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ സമാന വിഷയത്തിൽ മൂന്നു വർഷത്തെ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ലിഫ്ട് ആൻഡ് എസ്കലേറ്റർ മെക്കാനിക് ട്രേഡിൽ എൻ.ടി.സി അല്ലെങ്കിൽ എൻ.എ.സിയും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും. അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം 28ന് രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 04742712781.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |