SignIn
Kerala Kaumudi Online
Friday, 20 September 2024 4.15 PM IST

കള്ളുഷാപ്പിനെതിരെ പ്രതിഷേധ മാർച്ചും ധർണയും

Increase Font Size Decrease Font Size Print Page

ഏരൂർ: ഏരൂർ ഗ്രാമപഞ്ചായത്ത്, ഭാരതീപുരം വാർഡിൽ തുമ്പോട് റോഡിൽ പുതുതായി ആരംഭിക്കാൻ ശ്രമിക്കുന്ന കള്ളുഷാപ്പിനെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. ഇരുന്നൂറോളം സ്ത്രീ തൊഴിലാളികൾ പണിയെടുക്കുന്ന കാഷ്യൂ ഫാക്ടറി, ലക്ഷംവീട്കോളനി, 6 വയസ് മുതൽ 16 വയസ് വരെ പ്രായമുള്ള പെൺകുട്ടികളും ആൺകുട്ടികളും കായിക പരിശീലനം നടത്തുന്ന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, ജവഹർ ലൈബ്രറി എന്നിവയ്ക്ക് സമീപമാണ് കള്ളുഷാപ്പ് ആരംഭിക്കാൻ ശ്രമം നടക്കുന്നത്. സമര പരിപാടി ഏരൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈൻ ബാബു ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ചെയർമാൻ പി.ടി.കൊച്ചുമ്മച്ചൻ അദ്ധ്യക്ഷനായി. ആക്ഷൻ കൗൺസിൽ കൺവീനർ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ഷീന കൊച്ചുമ്മൻ,ബി.രാജീവ്,എം.എൻ.വിജയകുമാർ,ശൈലേന്ദ്ര നാഥ്, ആർ.ഗോപകുമാർ, അജീഷ് സുകുമാർ, കിഷോർ, ഗംഗാധരൻപിള്ള തുടങ്ങിയവർ സംസാരിച്ചു. സന്തോഷ്,വിനോദ് കുമാർ, സജീവൻ, അനില,ജയശ്രീ,സുജ എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി .

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.