കൊല്ലം: കേരള സംഗീത നാടക അക്കാഡമി സംഘടിപ്പിക്കുന്ന കഥാപ്രസംഗ മഹോത്സവം നാളെ മുതൽ 12 വരെ പ്രാക്കുളം ഫ്രണ്ട്സ് ക്ലബിൽ നടക്കും.
നാളെ വൈകിട്ട് 5.30ന് വി.സാംബശിവൻ വേദിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേൽ ഉദ്ഘാടനം നിർവഹിക്കും. സംഗീത നാടക അക്കാഡമി നിർവാഹക സമിതി അംഗം ഫ്രാൻസിസ് ടി.മാവേലിക്കര അദ്ധ്യക്ഷനാകും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ, കാഥികരായ പ്രൊഫ. വസന്തകുമാർ സാംബശിവൻ, പ്രൊഫ.ഹർഷകുമാർ എന്നിവർ മുഖ്യാതിഥികളാകും. തുടർന്ന് അയിലം ഉണ്ണിക്കൃഷ്ണന്റെ കഥാപ്രസംഗം 'പ്രേമപൂജ. 11ന് വൈകിട്ട് 6ന് ജെ.വി.ശ്രീദേവിയുടെ ഉണ്ണിയാർച്ച, 7ന് ജെ.വി.സംഗീതയുടെ സ്വാമി വിവേകാനന്ദൻ, 12ന് വൈകിട്ട് 6ന് എസ്.പി.ദേവാനന്ദിന്റെ ദേശസ്നേഹി, 7ന് ആർ.തോന്നയ്ക്കൽ വാമദേവന്റെ ഹുഗ്ലിയുടെ തീരം എന്നീ കഥാപ്രസംഗങ്ങൾ അവതരിപ്പിക്കും. പത്രസമ്മേളനത്തിൽ ഫ്രണ്ട്സ് ക്ലബ് സെക്രട്ടറി മനോജ്കുമാർ ഗീതാസ്, സെക്രട്ടറി വിഷ്ണുജയസൂര്യ, സംഘാടകസമിതി അംഗം പ്രൊഫ. വസന്തകുമാർ സാംബശിവൻ, റോമിയോ വില്യം, വി.വിശാഖ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |