കൊല്ലം: ഇരുപത്തിനാല് ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിലായി. മയ്യനാട് താന്നി ജംഗ്ഷനു സമീപം കാട്ടിൽപുരയിടം വീട്ടിൽ വാടയ്ക്കു താമസിക്കുന്ന എബിൻചന്ദ് (33), മയ്യനാട് പുല്ലിച്ചിറ പുളിവെട്ടഴികത്ത് സണ്ണി (27) എന്നിവരാണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്.
എം.ഡി.എം.എയുമായി നേരത്തെ സിറ്റി പൊലീസിന്റെ പിടിയിലായവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ താന്നി ജംഗ്ഷന് സമീപം കാട്ടിൽപുരയിടം വീട് കേന്ദ്രീകരിച്ച് ഡാൻസാഫ് ടീമും ഇരവിപുരം പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.
ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ അജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അരുൺഷാ, ജയേഷ്, സുനിൽ, എ.എസ്.ഐ പ്രമോദ്, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ ആർ. ജയകുമാർ, ഡാൻസാഫ് ടീം അംഗങ്ങളായ എ.എസ്.ഐ ബൈജു പി. ജെറോം, സി.പി.ഒമാരായ സജു, സീനു, മനു, രിപു, രതീഷ, ലിനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |