അഞ്ചൽ: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ആദ്യ മൂന്ന് ദിനങ്ങൾ പൂർത്തിയായപ്പോൾ 398 പോയിന്റുമായി കരുനാഗപ്പള്ളി ഉപജില്ലയുടെ തേരോട്ടം. 391 പോയിന്റുകൾ വീതം നേടി കൊല്ലം, കൊട്ടാരക്കര ഉപജില്ലകളാണ് തൊട്ടുപിന്നിൽ. മൂന്ന് പോയിന്റിന്റെ വ്യത്യാസത്തിൽ ചാത്തന്നൂർ ഉപജില്ല (388) മൂന്നാം സ്ഥാനത്തുണ്ട്. 380 പോയിന്റുമായി പുനലൂർ ഉപജില്ലയാണ് നാലാമത്.
ഹയർ സെക്കൻഡറി വിഭാഗത്തിൽ 199 പോയിന്റുമായി കൊട്ടാരക്കര ഉപജില്ലയാണ് മുന്നിൽ. കരുനാഗപ്പള്ളി ഉപജില്ല 186 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. 184 പോയിന്റുമായി പുനലൂരാണ് മൂന്നാമത്.
ഹൈസ്കൂൾ വിഭാഗത്തിൽ 166 പോയിന്റോടെ വെളിയം ഉപജില്ല മുന്നേറുന്നു. 156 പോയിന്റുമായി കരുനാഗപ്പള്ളി ഉപജില്ല രണ്ടാം സ്ഥാനത്തും കൊല്ലം 154 പോയിന്റോടെ മൂന്നാം സ്ഥാനത്തുമാണ്. യു.പി വിഭാഗത്തിൽ കരുനാഗപ്പള്ളി ഉപജില്ല 76 പോയിന്റോടെ മുന്നിലാണ്. 75 പോയിന്റ് നേടിയ ചാത്തന്നൂർ ഉപജില്ല രണ്ടാം സ്ഥാനത്താണ്. ശാസ്താംകോട്ട ഉപജില്ലയാണ് മൂന്നാമത് (73 പോയിന്റ്).
സ്കൂളുകളിൽ ടി.കെ.എം മുന്നേറ്റം
കലോത്സവത്തിൽ കരിക്കോട് ടി.കെ.എം എച്ച്.എസ്.എസ് മുന്നേറ്റം തുടരുന്നു. 100 പോയിന്റാണുള്ളത്. കടയ്ക്കൽ ഗവ. എച്ച്.എസ്.എസ് 96 പോയിന്റുമായി രണ്ടാമതുണ്ട്. ശകത്മായ മത്സരം കാഴ്ചവച്ച അഞ്ചൽ വെസ്റ്റ് എച്ച്.എസ്.എസാണ് 95 പോയിന്റോടെ തൊട്ടുപിന്നിൽ. പതാരം എസ്.എം എച്ച്.എസും 91 പോയിന്റോടെ നാലാം സ്ഥാനത്തും 89 പോയിന്റോടെ വെണ്ടാർ എസ്.വി.എം. എച്ച്.എസ്.എസ് അഞ്ചാം സ്ഥാനത്തുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |