SignIn
Kerala Kaumudi Online
Thursday, 19 September 2024 1.57 AM IST

കരുനാഗപ്പള്ളിക്ക് കിരീടം

Increase Font Size Decrease Font Size Print Page

അഞ്ചൽ: അഞ്ചലിൽ അഞ്ച് രാപ്പകലുകളിലായി നടന്നുവന്ന കൗമാര കലാമാമാങ്കത്തിന് തിരശീലവീണു. ആദ്യദിനം മുതൽ ഏവരെയും പിന്നിലാക്കി മുന്നേറിയ കരുനാഗപ്പള്ളി ഉപജില്ല കലാകിരീടമണിഞ്ഞു. 138 ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ 876 പോയിന്റ് നേടിയാണ് കരുനാഗപ്പള്ളി വിജയക്കൊടി പാറിച്ചത്.

ഇത് ആദ്യമായാണ് കരുനാഗപ്പള്ളി കിരീടമണിയുന്നത്. 757 പോയിന്റ് നേടിയ പുനലൂർ ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. 750 പോയിന്റുനേടി മുൻ ചാമ്പ്യനായ ചാത്തന്നൂർ മൂന്നാം സ്ഥാനത്തും 740 പോയിന്റ് നേടി കൊട്ടാരക്കര നാലാം സ്ഥാനത്തുമാണ്. കൊല്ലം (718), അഞ്ചൽ(665), ചടയമംഗലം(659), വെളിയം (654), കുളക്കട (609), കുണ്ടറ(589), ശാസ്താംകോട്ട (584), ചവറ (543) എന്നീ ക്രമത്തിലാണ് പോയിന്റുനില. യു.പി വിഭാഗത്തിൽ 147 പോയിന്റ് നേടി കരുനാഗപ്പള്ളി ഒന്നാമതെത്തിയപ്പോൾ 145 പോയിന്റുമായി ശാസ്താംകോട്ട തൊട്ടുപിന്നിലെത്തി. 144 പോയിന്റുനേടി കൊല്ലവും 143 പോയിന്റുനേടി ചവറയും 141 പോയിന്റുമായി കുളക്കടയും പിന്നിലെത്തി.

ഹൈസ്കൂൾ വിഭാഗത്തിൽ 366 പോയിന്റ് നേടിയാണ് കരുനാഗപ്പള്ളി മേൽക്കോയ്മ നേടിയത്. 330 പോയിന്റുമായി വെളിയവും 319 പോയിന്റുമായി ചാത്തന്നൂരും രണ്ടും മൂന്നും സ്ഥാനത്തെത്തി. എച്ച്.എസ്.എസ് വിഭാഗത്തിലും കരുനാഗപ്പള്ളിക്കാണ് വിജയം. 373 പോയിന്റ് നേടി. 338 പോയിന്റ് നേടി കൊട്ടാരക്കരയും 312 പോയിന്റ് നേടിയ പുനലൂരും രണ്ടും മൂന്നും സ്ഥാനത്തെത്തി. യു.പി സംസ്കൃത വിഭാഗത്തിൽ 90 പോയിന്റുകൾ വീതം നേടി ചടയമംഗലവും ശാസ്താംകോട്ടയും കൊല്ലവും ഒന്നാം സ്ഥാനം പങ്കിട്ടു. 88 പോയിന്റുമായി ചാത്തന്നൂരാണ് രണ്ടാം സ്ഥാനത്ത്. 86 പോയിന്റുള്ള വെളിയമാണ് മൂന്നാമത്. സംസ്കൃതം ഹൈസ്കൂൾ വിഭാഗത്തിൽ ചാത്തന്നൂർ 95 പോയിന്റുമായി ഒന്നാമതെത്തി. 86 പോയിന്റുമായി വെളിയം രണ്ടാം സ്ഥാനവും 85 പോയിന്റുമായി ശാസ്താംകോട്ട മൂന്നാം സ്ഥാനത്തുമെത്തി. യു.പി അറബിക് വിഭാഗത്തിൽ 65 പോയിന്റുകൾ വീതം നേടി വെളിയവും ശാസ്താംകോട്ടയും ചടയമംഗലവും അഞ്ചലും ചാത്തന്നൂരും ഒന്നാം സ്ഥാനം പങ്കിട്ടു. 63 പോയിന്റുകൾ വീതം നേടി പുനലൂരും ചവറയുമാണ് രണ്ടാമത്. ഹൈസ്കൂൾ വിഭാഗം അറബിക് മത്സരത്തിൽ 95 പോയിന്റുകൾ വീതം നേടി കരുനാഗപ്പള്ളിയും പുനലൂരും ചാത്തന്നൂരും ഒന്നാം സ്ഥാനം പങ്കിട്ടു. 90 പോയിന്റുകൾ വീതം നേടിയ കൊല്ലവും ശാസ്താംകോട്ടയും അഞ്ചലുമാണ് പിന്നിൽ.

കന്നിക്കിരീടം

കലോത്സവത്തിന് അറുപത്തൊന്നാണ്ട് പിന്നിടുമ്പോൾ കരുനാഗപ്പള്ളി ഉപജില്ല കലാ കിരീടമണിയുന്നത് ഇതാദ്യമായിട്ടാണ്. ഹൈസ്കൂൾ തലത്തിലും ഹയർ സെക്കൻഡറി തലത്തിലുമടക്കം മുൻപ് ഒന്നാമതെത്തിയിട്ടുണ്ടെങ്കിലും ഓവറോൾ ചാമ്പ്യൻഷിപ്പ് കരുനാഗപ്പള്ളിക്ക് ലഭിച്ചിട്ടില്ല. ഇക്കുറി 33 വിദ്യാലയങ്ങളിൽ നിന്നുള്ള പ്രതിഭകളുമായാണ് ഉപജില്ല കലാനഗരിയിലെത്തിയത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 13 ഇനങ്ങളിലും ഹൈസ്കൂൾ വിഭാഗത്തിൽ 5 ഇനങ്ങളിലും ഉപജില്ലയിൽ നിന്ന് ആരും പങ്കെടുത്തില്ല. എന്നാൽ പങ്കെടുത്തവയിലെല്ലാം മികവ് കാട്ടിയാണ് ഒന്നാം സ്ഥാനത്തേക്ക് കരുനാഗപ്പള്ളി ചുവടുവച്ചത്. കരുനാഗപ്പള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീജ ഗോപിനാഥും ഉപജില്ലയുടെ കലാപ്രതിഭകളും അദ്ധ്യാപകരുമടക്കമുള്ളവരും ചേർന്ന് ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി ഏറ്റുവാങ്ങി.

സ്കൂളുകളിൽ കേമൻ ജോൺ.എഫ്.കെന്നഡി

കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര ജോൺ.എഫ്.കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.എസാണ് 257 പോയിന്റുകളുമായി സ്കൂൾതല ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്. വെണ്ടാർ ശ്രീവിദ്യാധിരാജ ഹയർ സെക്കൻഡറി സ്കൂൾ 181 പോയിന്റുമായി രണ്ടാം സ്ഥാനത്തും 179 പോയിന്റുനേടിയ അഞ്ചൽ ഗവ.വെസ്റ്റ് എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തുമെത്തി. 178 പോയിന്റുനേടി കടയ്ക്കൽ ഗവ.എച്ച്.എസ്.എസ് നാലും 173 പോയിന്റുനേടി ശാസ്താംകോട്ട പതാരം എസ്.എം.എച്ച്.എസ് അഞ്ചാം സ്ഥാനത്തുമെത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENEE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.