കൊട്ടാരക്കര: വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് തല ഭരണഘടനാ സാക്ഷരത പ്രഖ്യാപനം ഇന്ന് രാവിലെ 9.30ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിർവ്വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേരുന്ന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഹർഷകുമാർ അദ്ധ്യക്ഷനാകും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരെ കൊടിക്കുന്നിൽ സുരേഷ് എം.പി ആദരിക്കും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ആർ.പി മാരെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ. ഡാനിയേൽ സെനറ്റർമാരെയും ആദരിക്കും. ജില്ലാ പ്ളാനിംഗ് ഓഫീസർ പി.ജെ. ആമിന മുഖ്യപ്രഭാഷണം നടത്തും. ജില്ലാ, ബ്ളോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ സംസാരിക്കും. അഡ്വ. ബെച്ചി ബി. മലയിൽ സ്വാഗതവും പി.എൻ. അരുൺരാജ് നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |