കൊല്ലം :ഭാരതീയ തപാൽ വകുപ്പും ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ കുട്ടിക്കട കാരവൻ ഡൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സമ്പൂർണ്ണ തപാൽ ആധാർ മേള തപാൽ സീനിയർ സൂപ്രണ്ട് എ.ആർ.രഘുനാഥൻ ഉദ്ഘാടനം ചെയ്തു. ഫോറം കോഡിനേറ്റർ പി.വി.രജി മോൻ അദ്ധ്യക്ഷനായി. എല്ലാ വിധത്തിലുളള ആധാർ സേവനങ്ങളും തപാൽ വകുപ്പിന്റെ പുതിയ സ്കിമുകളെ കുറിച്ചും മേളയിൽ വിശദീകരിച്ചു. തപാൽ അസിസ്റ്രന്റ് സൂപ്രണ്ട് എസ്.ബിജു, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ, ജില്ലാ പഞ്ചായത്ത് അംഗം സെൽവി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീലാ ഹരി, വാർഡ് മെമ്പർ വിപിൻ വിക്രം, ഫോറം സംസ്ഥാന പ്രസിഡന്റ് എസ്.അജുലാൽ, ട്രഷറർ ഡോ.എസ് വിഷ്ണു, ശങ്കരനാരായണ പിളള, മോഹൻലാൽ , വിനോദ് ഭാസ്കർ, എസ്.അരുൺ, എസ്.ഗിരീഷ് കുമാർ, ഡോ.ശില്പാ ശശാങ്കൻ, പി.ജെ.അർച്ചന എന്നിവർ സംസാരിച്ചു. മേള ഇന്നും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |