ഓയൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി ഓയൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യൂണിറ്റിലെ അംഗങ്ങൾക്ക് അംഗത്വ രജിസ്ട്രേഷൻ കാർഡും ഐഡന്റിറ്റി കാർഡും വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.സിറാജുദ്ദീൻ അടയറ ജെ.എസ് സൂപ്പർമാർക്കറ്റ് ഉടമ എം.ഷെരീഫിന് ആദ്യകാർഡ് നൽകി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.രാജൻ കുട്ടി, ട്രഷറർ തുളസിധരൻ നായർ, ആർ.ബിജു നാഥൻ, സെക്രട്ടറി എ.ഷഹാബുദ്ദീൻ, സെക്രട്ടറി ആർ.സന്തോഷ്‌കുമാർ, എക്സിക്യുട്ടീവ് അംഗം സുധീർ ബാബു, ഹാരിസ് ഹരികുമാർ, ജുബൈരിയ ഹമീദ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |