കൊല്ലം: ആറ് വയസുകാരിയായ കൊച്ചുമകളെ പീഡിപ്പിച്ചെന്ന കേസിൽ മുത്തച്ഛനെ വെറുതെ വിട്ടു. മയ്യനാട് സ്വദേശിയായ 63കാരനെയാണ് കൊല്ലം ഫസ്റ്റ് ക്ലാസ് അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്.
2018ലും 16ലും പ്രതി പെൺകുട്ടിയെ വീട്ടിൽ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. എന്നാൽ പ്രതി ബംഗളൂരുവിലായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പേരിലുള്ള വസ്തു തട്ടിയെടുത്തതുമായി ബന്ധപ്പെട്ട തർക്കത്തിന്റെ വൈരാഗ്യത്തിൽ കൊച്ചുമകളെ കരുവാക്കിയെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. നിരവധി സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയെങ്കിലും മതിയായ തെളിവുകളില്ലെന്ന നിരീക്ഷണത്തിലാണ് പ്രതിയെ വെറുവിട്ടത്. പ്രതിക്ക് വേണ്ടി അഭിഭാഷകരായ ആനന്ദ് ബ്രഹ്മാനന്ദ്, മനു ശ്രീകുമാർ, വി.ഐ.രാഹുൽ, ആർ.കൃഷ്ണ, രഞ്ചന.എസ്.കുമാർ, ജി.അജിത്ത് എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |