കരുനാഗപ്പള്ളി : കാരുണ്യ പ്രവർത്തകനായ മുനമ്പത്ത് ഷിഹാബ് രചിച്ച 'ഞാൻ കണ്ട സൗദി അറേബ്യ എന്ന പുസ്തകത്തിന്റെ പ്രകാശനം 23ന് വൈകിട്ട് 3ന് ഐ.എം.എ ഹാളിൽ വെച്ച് എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിക്കും. പുസ്തകത്തിന്റെ ആദ്യപ്രതി പത്തനാപുരം ഗാന്ധി ഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജന് നൽകും.എം.എൽ.എമാരായ സി.ആർ.മഹേഷ്, ഡോ.സുജിത് വിജയൻപിള്ള എന്നിവർ മുഖ്യപ്രഭാഷണം നടത്തും. മുൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അനുഗ്രഹ പ്രഭാഷണം നടത്തും. മുസ്ലിം പേഴ്സണൽ ലോ ബോർഡ് മെമ്പർ അബ്ദുൽ ഷുക്കൂർ ഖാസിമി പുസ്തകം പരിചയപ്പെടുത്തും. സൗദി അറേബ്യയിലൂടെ പതിനയ്യായിരത്തോളം കിലോമീറ്റർ സഞ്ചരിച്ച് വിവിധ സ്ഥലങ്ങളും ചരിത്ര സ്മാരകങ്ങളും നേരിട്ട് സന്ദർശിച്ച അനുഭവങ്ങൾ ചിത്രങ്ങൾ സഹിതം ക്രോഡീകരിച്ചാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. പരിപാടിയെ കുറിച്ച് സംഘാടകസമിതി ചെയർമാൻ മുനമ്പത്ത് വഹാബ്, കൺവീനർ ബോബൻ ജി നാഥ് എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |