കൊല്ലം : റോട്ടറി ഇന്റർനാഷണൽ സ്ഥാപകൻ പോൾ ഹാരിസന്റെ അർത്ഥകായ വെങ്കല പ്രതിമ നെടുമൺകാവ് റോട്ടറി ക്ലബ്ബിൽ സ്ഥാപിച്ചു. രാജ്യമെമ്പാടുമുള്ള റോട്ടറി ക്ലബ്ബുകളിൽ പോൾഹാരിസിന്റെ പ്രതിമ സൗജന്യമായി വിതരണം ചെയ്യുന്നത് പഞ്ചാബിലെ മുൻ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ബാസിംഗ് പന്നുവാണ്. നെടുമൺകാവ് റോട്ടറി ക്ലബ് അങ്കണത്തിൽ സ്ഥാപിച്ച പ്രതിമയുടെ അനാച്ഛാദനം ബാസിംഗ് പന്നുവും ഭാര്യ ഹർജ്യോത് കൗറും ചേർന്ന് നിർവ്വഹിച്ചു. ഇതോടനുബന്ധിച്ച് നടന്ന ചടങ്ങിൽ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് അനിൽ അഭിരാമം അദ്ധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി ഡിസ്ട്രിക്ട് സെക്രട്ടറി ജനറൽ കെ.ചെറിയാൻ, അസിസ്റ്റന്റ് ഗവർണർ കെ.കൃഷ്ണദാസ്, ക്ലബ് സെക്രട്ടറി അഡ്വ.സുരേന്ദ്രൻ കടയ്ക്കോട്, എം.ഗണേഷ്,
അഡ്വ.ജി.കെ.ശ്രീജിത്ത്, ഹെലൻ വൈശാഖ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |