കോട്ടയം . സ്ത്രീ സമത്വത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുമെങ്കിലും പലയിടത്തും വീടിനുള്ളിൽ അടുക്കള ജോലികളിലടക്കം ഇവ പ്രാവർത്തികമാക്കാറില്ലെന്നും പലർക്കും തുല്യത വീടിന്റെ പടിക്ക് പുറത്ത് മാത്രമാണെന്നും ഇതിൽ മാറ്റംവരണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു പറഞ്ഞു. ജില്ലാ വികസന സമിതി കളക്ടറേറ്റിലെ തൂലിക കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച രാജ്യാന്തര വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ലയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിലെ വനിതകളായ വകുപ്പ് മേധാവികൾക്ക് ജില്ലാ വികസന സമിതി ആദരമേകി. ജില്ലാ കളക്ടർ പി കെ ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. എസ് ബി ഐ റീജിയണൽ മാനേജർ അനിത മുഖ്യപ്രഭാഷണം നടത്തി. സബ് കളക്ടർ സഫ്ന നസറുദ്ദീൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, റിസർച്ച് ഓഫീസർ മിനി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |