കോട്ടയം . പരീക്ഷ കഴിയും മുന്നേ അടുത്ത അദ്ധ്യയന വർഷത്തേയ്ക്കുള്ള പുസ്തകങ്ങൾ എത്തിത്തുടങ്ങി. വേനൽ അവധിക്ക് മുന്നേ പുസ്തകങ്ങൾ സ്കൂളിൽ എത്തിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് നേരത്തെ അച്ചടി പൂർത്തിയാക്കി വിതരണത്തിന് ഒരുങ്ങുന്നത്.
ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിലെ നാലുലക്ഷത്തോളം പുസ്തകങ്ങൾ എത്തിച്ചിട്ടുണ്ട്. ഒമ്പത്, പത്ത് ക്ലാസുകളിലെ ഒന്നാം ഭാഗം പാഠപുസ്തകങ്ങൾ പൂർണമായും എത്തി. ആദ്യമായാണ് പുസ്തക വിതരണത്തിൽ ഇത്രയും വേഗം. ന്യൂസ് പ്രിന്റിന്റെ വിലവർദ്ധനവ് ചെലവ് വർദ്ധിപ്പിച്ചിട്ടുണ്ട്.
വേണ്ടത് 12 ലക്ഷം
12 ലക്ഷത്തോളം പുസ്തകങ്ങളാണ് ആവശ്യം. അടുത്തമാസത്തോടെ വിതരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. പുതുപ്പള്ളി ജി വി എച്ച് എസ്.എസ് എസിലെ ജില്ലാ ഹബ്ബിലാണ് കാക്കനാട്ടെ കെ ബി പി എസിൽ നിന്ന് പുസ്തകങ്ങൾ എത്തിക്കുന്നത്. ഇവിടെ നിന്ന് സ്കൂളുകളിലേയ്ക്ക് വിതരണം ചെയ്യാനുള്ള ചുമതല കുടുംബശ്രീയ്ക്കാണ്. ഇവർ ഇവിടെനിന്ന് പാക്ക് ചെയ്ത് ജില്ലയിലെ 250 സ്കൂൾ സൊസൈറ്റികളെിലെത്തിക്കും. തുടർന്ന് സ്കൂളിലേയ്ക്കും മാറ്റും. വിതരണത്തിന്റെ സംസ്ഥാന തല ഉദാഘാടനം ആലപ്പുഴയിലാണ്.
കിട്ടാനുണ്ട് യൂണിഫോം അലവൻസ്
5 - 8 ക്ളാസുവരെ വിദ്യാർത്ഥികളുടെ യൂണിഫോം അലവൻസ് മുടങ്ങി
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സർക്കാർ ഫണ്ട് അനുവദിച്ചില്ല
1.50 കോടിയിൽ അനുവദിച്ചത് 70 ലക്ഷം, നാലുവരെയുള്ളവരുടെ അലവൻസ് നൽകി
2 ജോഡി യൂണിഫോമിന് തയ്യൽകൂലി അടക്കം 600 രൂപ അലവൻസ്
'യൂണിഫോം അലവൻസ് വിതരണം അടുത്ത മാസത്തോടെ പൂർത്തിയാക്കും.
സുബിൻ പോൾ, വിദ്യാഭ്യാസ വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |