ചങ്ങനാശേരി . ചങ്ങനാശേരി വാഴൂർ റോഡിലെ ഇല്ലിമൂട് ജംഗ്ഷനിൽ പുതുതായി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ജോബ് മൈക്കിൾ എം എൽ എ
ഉദ്ഘാടനം ചെയ്തു. എം എൽ എയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്. ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തന സജ്ജമായതോടെ കാൽനടയാത്രക്കാർക്കും മറ്റു വാഹന യാത്രക്കാർക്കും സഹായകരമാകും. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലായി പത്തോളം ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തനസജ്ജമായി ഉദ്ഘാടനം കഴിഞ്ഞെന്ന് എം എൽ എ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം അലക്‌സാണ്ടർ പ്രാക്കുഴി, എം എ മാത്യു, ബിനോയി മുക്കാടൻ, ജെയയ്‌സൺ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |